കൊച്ചി, ഡിസംബർ 3, 2025: പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ, എയർകണ്ടീഷണർ പോർട്ട്ഫോളിയോയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയിലെ ക്രിക്കറ്റ് ഐക്കണും ക്യാപ്റ്റൻ കൂളുമായ എം.എസ് ധോണി. മികച്ച സാങ്കേതികവിദ്യ, വിശ്വാസ്യത, അൾട്രാ-എഫിഷ്യന്റ് പെർഫോമൻസ്, സുപ്പീരിയർ കൂളിംഗ്, വിശ്വസനീയമായ ഗുണമേന്മ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഈ ‘കൂൾ ക്യാപ്റ്റൻസി’ അടിവരയിടുന്നത്.
ഇന്ത്യയിലെ മുൻനിര എച്ച്.വി.എ.സി. (HVAC) ബ്രാൻഡെന്ന സ്ഥാനത്തേക്ക് കുതിക്കുന്ന പാനസോണിക്കിന്റെ യാത്രയിൽ നിർണ്ണായക ചുവടുവയ്പ്പാണിത്. ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വീടുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ സ്വീകാര്യത നേടാനും കമ്പനി ലക്ഷ്യമിടുന്നു.
“ഈ പങ്കാളിത്തം പൊതുവായ മൂല്യങ്ങളിൽ അടിയുറച്ചതാണ്. ആഗോളതലത്തിൽ 100 വർഷത്തിലേറെയായി, വിശ്വാസ്യതയും, പുതുമയും, വിലമതിക്കാനാവാത്ത സംഭാവനകളും നൽകി വരുന്നൊരു ബ്രാൻഡാണ് പാനസോണിക്. ധോണിയുടെ ശാന്തമായതും എന്നാൽ വിശ്വാസയോഗ്യവുമായ നേതൃത്വവും പ്രകടനവും ഈ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.” ധോണിയെ പാനസോണിക് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ (പി.എൽ.എസ്.ഐ.എൻ.ഡി) എംഡിയും സിഇഒയുമായ തഡാഷി ചിബ പറഞ്ഞു.
“ഇന്ത്യയിൽ വളർന്നുവന്നവർക്ക് പാനസോണിക് ഒരു ജാപ്പനീസ് ബ്രാൻണ്ട് മാത്രമല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഒരു ഭാഗം തന്നെയാണ്. നമ്മുടെ വീടുകളിലും ഓർമ്മകളിലും മറക്കാനാവാത്ത സ്ഥാനമാണ് ഈ ബ്രാൻഡിനുള്ളത്. ഈ ബ്രാൻഡുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു”, പങ്കിളിത്തത്തെക്കുറിച്ച് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു
FY27 ഓടെ പാനസോണിക് തങ്ങളുടെ വിൽപ്പന ഇരട്ടിയാക്കാൻ വേണ്ടി പ്രവർത്തിക്കുകയാണെന്നും പി.എൽ.എസ്.ഐ.എൻ.ഡി-യുടെ എച്ച്.വി.എ.സി. ഡയറക്ടർ ഹിരോകാസു കമോഡ കൂട്ടിച്ചേർത്തു.
