Home » Blog » Kerala » സഞ്ചാർ സാത്തി ആപ്പ് വിവാദം; സൈബർ തട്ടിപ്പ് തടയാനെന്ന് കേന്ദ്രത്തിന്റെ വിശദീകരണം
samakalikamalayalam_2024-02_a442b2a9-46ce-4669-8cad-0547e5f91bec_mobile_internet-680x450

ഞ്ചാർ സാത്തി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഉപയോഗിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി സ്ഥിരീകരിച്ചു. രാജ്യത്ത് സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ എളുപ്പത്തിലാക്കുകയാണ് ആപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, രാജ്യത്തെ എല്ലാ പുതിയ മൊബൈൽ ഫോണുകളിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മൊബൈൽ കമ്പനികളുമായി ചർച്ചകൾ നടത്തിയില്ല എന്ന ആരോപണം മന്ത്രി തള്ളി. എന്നാൽ, ഈ ചർച്ചകളിൽ ആപ്പിൾ കമ്പനി പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സഞ്ചാർ സാത്തി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവിൽ വിൽപ്പനയ്ക്കുള്ള ഫോണുകളിലും ഈ ആപ്പ് ഉൾപ്പെടുത്താനാണ് ഉത്തരവ്. മൊബൈൽ നിർമ്മാണ കമ്പനികൾ 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ, സഞ്ചാർ സാത്തി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശം പൗരന്മാരെ നിരീക്ഷിക്കാനാണെന്നും, ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.