Home » Top News » Kerala » കുളിക്കുന്നതിനിടെ ഹീറ്റർ ഗ്യാസ് ചോർന്ന് 24കാരിക്ക് ദാരുണാന്ത്യം!
dead-pool-2-680x450

കുളിക്കുന്നതിനിടെ ഗ്യാസ് വാട്ടർ ഹീറ്ററിൽ (ഗീസർ) നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് 24 വയസ്സുള്ള യുവതിക്ക് ദാരുണാന്ത്യം. ഹാസൻ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. സംഭവസമയത്ത് ഭൂമികയുടെ ഭർത്താവ് കൃഷ്ണമൂർത്തി ജോലിക്ക് പോയതായിരുന്നു. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വാടക വീട്ടിലേക്ക് താമസം മാറിയിട്ട് 15 ദിവസമേ ആയിരുന്നുള്ളൂ.

സംഭവം നടന്നത് ഇങ്ങനെ

രാവിലെ ഭർത്താവ് ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ കൃഷ്ണമൂർത്തി വാതിലിൽ മുട്ടിയിട്ടും ഫോൺ വിളിച്ചിട്ടും ഭൂമിക പ്രതികരിച്ചില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് കുളിമുറിയിൽ ഭൂമികയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. ഗ്യാസ് ഗീസറിൽ നിന്ന് ചോർന്ന കാർബൺ മോണോക്‌സൈഡ് എന്ന വിഷാംശമുള്ള വാതകം ശ്വസിച്ചതാണ് മരണകാരണം. മദനായകനഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.