Home » Top News » kerala Max » സാംസങ്ങ് ‘ദോസ്ത് സെയില്‍സ്’ പരിപാടി വിപുലീകരിക്കുന്നു
IMG-20251202-WA0065

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ്, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളിലുള്ള 9,400 യുവാക്കളെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ പരിശീലിപ്പിക്കുന്നതിനായുള്ള ദോസ്ത് (ഡിജിറ്റല്‍ ആന്‍ഡ് ഓഫ്‌ലൈന്‍ സ്‌കില്‍സ് ട്രെയിനിങ്) സെയില്‍സ് പരിപാടി വിപുലീകരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍, ഭാവിക്ക് തയ്യാറായ തൊഴിലാളി ശക്തിയെ സൃഷ്ടിക്കാനുള്ള സാംസങ്ങിന്റെ പ്രതിബദ്ധതയെ ഈ പദ്ധതി ശക്തിപ്പെടുത്തുന്നു.

2021ല്‍ ആരംഭിച്ച ദോസ്ത് സെയില്‍സ് പരിപാടി, രാജ്യത്തെ വേഗത്തില്‍ വളരുന്ന റീട്ടെയില്‍ മേഖലയ്ക്ക് ശക്തമായ ടാലന്റ് പൈപ്പ്‌ലൈനാണ് ഒരുക്കിയത്. ഈ വര്‍ഷം ആരംഭിച്ച ദോസ്ത് സെയില്‍സ് 4.0 മുഖാന്തിരം, ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഎസ്എസ്‌സിഐ), ടെലികോം സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ (ടിഎസ്എസ്‌സി) എന്നിവരുമായി ചേര്‍ന്ന് സാംസങ്ങ് സ്‌കില്ലിംഗ് മിഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.
ഓരോ ട്രെയ്‌നിയും 120 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് പരിശീലനവും, കൂടാതെ സാംസങ്ങ് റീട്ടെയില്‍ സെയില്‍സ് ടീമിന്റെ 60 മണിക്കൂര്‍ സ്‌പെഷലൈസ്ഡ് പരിശീലനവും നേടുന്നു.
പാഠ്യവിഷയങ്ങളില്‍ ഉപഭോക്തൃ ഇടപെടലും കമ്മ്യൂണിക്കേഷനും, വില്‍പ്പനയുടെ അടിസ്ഥാനങ്ങള്‍, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍, ഉല്‍പ്പന്നവിദ്യയും ഡെമോ കഴിവുകളും, സ്‌റ്റോര്‍ ഓപ്പറേഷനുകളും സര്‍വീസ് എക്‌സലന്‍സ് എന്നിവ ഉള്‍പ്പെടുന്നു. പിന്നീട് 5 മാസം നീളുന്ന രാജ്യവ്യാപക സ്‌റ്റോര്‍തല ‘ഓണ്‍ ദി ജോബ് ട്രെയിനിങ്ങില്‍ പ്രവൃത്തി പരിചയം നേടുന്നു. പഠനകാലത്ത് സാംസങ്ങ് പ്രതിമാസ സഹായധനം നല്‍കുകയും ചെയ്യും. പരിശോധനയ്ക്ക് ശേഷം യോഗ്യത നേടുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് (എന്‍എസ്‌ക്യുഎഫ്) സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ പങ്കാളികളാകാന്‍ യുവാക്കള്‍ക്ക് ശക്തി നല്‍കുന്നതില്‍ സാംസങ്ങ് പ്രതിബദ്ധമാണെന്നും ദോസ്ത് സെയില്‍സ് പരിപാടി വ്യവസായത്തിലെ ആദ്യ പദ്ധതിയാണെന്നും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ആത്മവിശ്വാസവും അറിവും പ്രായോഗിക കഴിവുകളും നല്‍കി ഇന്നത്തെ മാറുന്ന റീട്ടെയില്‍ ലോകത്ത് മുന്നോട്ട് പോകാന്‍ സഹായിക്കുന്ന 5 മാസത്തെ സമഗ്ര പരിശീലന പദ്ധതിയില്‍ ഈ വര്‍ഷം എന്റോള്‍മെന്റ് മൂന്നിരട്ടിയായി ഉയര്‍ന്നത് ദോസ്തിന്റെ സ്വാധീനം തെളിയിക്കുന്നുവെന്നും സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യ സി.എസ്.ആറും കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷനും നയിക്കുന്ന ശുഭം മുഖര്‍ജി പറഞ്ഞു.