Home » Top News » Kerala » കോഹ്‌ലി സെഞ്ച്വറി അടിച്ചപ്പോൾ രോഹിത് പറഞ്ഞത് എന്ത്; വെളിപ്പെടുത്തി അർഷ്ദീപ്
afe22f2403b7b646914f9a90a2ccad318f6709b3ce98ed36628c1632b342a441.0

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി തൻ്റെ 52-ാമത് ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി സഹതാരം അർഷ്ദീപ് സിംഗ്. രോഹിത് പറഞ്ഞതെന്തെന്ന് അറിയാനുള്ള ആരാധകരുടെ ആകാംഷയെ രസകരമായി പരിഹസിച്ചുകൊണ്ടാണ് അർഷ്ദീപ് സിംഗ് മറുപടി നൽകിയത്.

കോഹ്‌ലി സെഞ്ച്വറി നേടിയ ശേഷം ഡ്രസ്സിംഗ് റൂമിൽ ആവേശത്തോടെ ആഘോഷിക്കുന്ന രോഹിത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർഷ്ദീപ് സിംഗിനും ഹർഷിത് റാണയ്ക്കുമൊപ്പം ഇരിക്കുകയായിരുന്ന രോഹിത് ആവേശത്തോടെ പറയുന്ന വാക്കുകൾ എന്താണെന്നറിയാൻ ആരാധകർക്ക് വലിയ കൗതുകം ഉണ്ടായിരുന്നു.

“വിരാട് ഭായിയുടെ സെഞ്ച്വറിക്ക് ശേഷം രോഹിത് ഭായ് പറഞ്ഞതിനെ കുറിച്ച് എനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത്,” എന്ന് പറഞ്ഞ ശേഷം അർഷ്ദീപ് രസകരമായ ഒരു കുട്ടിക്കവിത ചൊല്ലി.”നീലി പരി, ലാൽ പരി, കമ്രേ മേ ബാൻഡ്, മുജെ നാദിയ പസന്ദ്” എന്നാണ് അർഷ്ദീപ് പറഞ്ഞത്. രോഹിത് ശർമ്മയുടെ യഥാർത്ഥ വാക്കുകൾ അതേപടി അർഷ്ദീപ് പറഞ്ഞില്ലെങ്കിലും, താരത്തിൻ്റെ ഈ രസകരമായ പരാമർശം ആരാധകരെ ചിരിപ്പിക്കുകയും രോഹിത് പറഞ്ഞത് എന്താണെന്ന ആകാംഷ നിലനിർത്തുകയും ചെയ്തു.