Your Image Description Your Image Description

കർണാടകത്തിൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസംതോറും 3000 രൂപവീതവും ഡിപ്ലോമയുള്ളവർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതി ദേശീയ യുവജനദിനമായ ജനുവരി 12-ന് ആരംഭിക്കും. ശിവമോഗ ഫ്രീഡംപാർക്കിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനംചെയ്യും. അർഹരായവർക്ക് തുക അന്നേ ദിവസം വിതരണംചെയ്തുതുടങ്ങും.

പദ്ധതിക്കുള്ള രജിസ്‌ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. രേഖകൾസഹിതം സർക്കാരിന്റെ സേവാ സിന്ധു പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് യുവനിധി പദ്ധതി. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിക്കുപുറമേ മറ്റുമന്ത്രിമാരും പങ്കെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആറുമാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *