Home » Top News » Kerala » വീണ്ടും ഗുരുതര വീഴ്ച; ഝാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി
HIV-680x450

ഝാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരിച്ചു. രക്തം നൽകിയ ദാതാക്കളിൽ മൂന്ന് പേർ എച്ച്.ഐ.വി രോഗബാധിതരായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഝാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രോഗം ബാധിച്ച കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. സംഭവം നടന്ന സർക്കാർ ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ട്. രക്തം നൽകിയത് ആശുപത്രി ജീവനക്കാരാണെങ്കിലും, ‘സ്വന്തമായി സംഘടിപ്പിച്ചതാണ്’ എന്ന് എഴുതി ഒപ്പിട്ട് വാങ്ങിയതായി കുടുംബങ്ങൾ ആരോപിക്കുന്നു. 2023 മുതൽ ഈ ബ്ലഡ് ബാങ്കിൽ രക്തം നൽകിയ 259 ദാതാക്കളെയും നിലവിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.