Home » Top News » Kerala » തിരക്കേറിയ റോഡിലൂടെ ധോണിയുടെ ആഡംബര കാറിൽ വിരാട് കോഹ്‌ലി! റാഞ്ചിയിലെ ആ ‘രഹസ്യ യാത്ര’ എന്തിന്
c--680x450

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ലോകം കാത്തിരുന്നൊരു സംഗമത്തിന് ഝാർഖണ്ഡിലെ റാഞ്ചി വേദിയായി. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻമാരായ എം.എസ് ധോണിയും വിരാട് കോഹ്‍ലിയും റാഞ്ചിയിലെ തിരക്കേറിയ റോഡിലൂടെ ആഡംബര കാറിൽ ഒരുമിച്ചു യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിക്കാനെത്തിയ വിരാട് കോഹ്‍ലി, റാഞ്ചിയിലെ വസതിയിൽ സുഹൃത്തും മുൻ നായകനുമായ എം.എസ് ധോണിയെ സന്ദർശിക്കാനെത്തിയതായിരുന്നു. ഇരു ഇതിഹാസങ്ങളും ഒരുമിച്ചുള്ള ഈ യാത്ര ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ വിരാട് കോഹ്‍ലി, നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമായാണ് ഇവിടെയെത്തിയത്. റാഞ്ചിയിലെ മത്സരത്തിന് ശേഷം ഡിസംബർ മൂന്നിന് റായ്പൂരിലും ഡിസംബർ ആറിന് വിശാഖപട്ടണത്തുമാണ് ഇന്ത്യയുടെ മറ്റ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.