കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ രംഗത്തെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ്. സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, കെയര്‍എഡ്ജ് ഏജൻസിയാണ് ഇസാഫ് ബാങ്കിന് ഉയര്‍ന്ന റേറ്റിംഗായ 75.4 നല്‍കിയത്. കഴിഞ്ഞവർഷം 68.1 ആയിരുന്നു റേറ്റിംഗ്. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ഇസാഫ് ബാങ്ക് സ്ഥിരതയാർന്ന മികവാണ് പുലർത്തുന്നതെന്ന് ഏജൻസി വിലയിരുത്തി. ഇതിന്റെ ഭാഗമായി, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾക്ക് 82.6 റേറ്റിംഗ് ലഭിച്ചു. വിവിധ സാമൂഹിക വികസന പദ്ധതികൾക്കു പുറമെ, അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള വായ്പാ വിതരണം, സ്ത്രീ കേന്ദ്രീകൃത സാമ്പത്തിക ശാക്തീകരണം എന്നിവയിലും ഇസാഫ് ബാങ്ക് മികവ് പുലർത്തി.
ഉത്തരവാദിത്ത ബാങ്കിങ് പ്രവർത്തനങ്ങളോടും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസന കാഴ്ചപ്പാടിനോടുമുള്ള ഇസാഫ് ബാങ്കിന്റെ പ്രതിബദ്ധതയാണ് ഉയർന്ന ഇഎസ്ജി റേറ്റിംഗിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക മുന്നേറ്റം നടപ്പാക്കുകയെന്ന ബാങ്കിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ എത്തിപ്പെടാത്ത ഗ്രാമീണ ഇന്ത്യയിലാണ് ഇസാഫ് ബാങ്കിന്റെ 25 ശതമാനം ബ്രാഞ്ചുകളും പ്രവർത്തിക്കുന്നത്.
