Home » Top News » Top News » തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഈ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും
images - 2025-11-28T183505.344

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും.

നവംബര്‍ 29 ശനി മുതല്‍ ബിഎല്‍ഒമാര്‍ വീട്ടിലെത്തി ഫോം സ്വീകരിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് ഓഫിസില്‍ എത്തിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ശനിയും ഞായറും ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.