കൊച്ചി: സാംസങ് പുതിയ സൂപ്പര്‍–പ്രീമിയം ആര്‍20 അള്‍ട്രാസൗണ്ട് ഇമേജിങ് സിസ്റ്റം ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘ക്രിസ്റ്റല്‍ ആര്‍ക്കിടെക്ക്ച്വര്‍’™ അടിസ്ഥാനപ്പെടുത്തിയ ഈ സിസ്റ്റം ഉയര്‍ന്ന റെസല്യൂഷനും വ്യക്തതയുമുള്ള ചിത്രങ്ങളും മികച്ച പെനിട്രേഷനും ഉറപ്പുനല്‍കുന്നു.
ആര്‍20യില്‍ ലൈവ് ലിവര്‍ അസിസ്റ്റ്, ലൈവ് ബ്രെസ്റ്റ് അസിസ്റ്റ് , എഐ അധിഷ്ഠിത ഓട്ടോ മെഷര്‍മെന്റ് ടൂളുകള്‍, ഡീപ് യുഎസ്എഫ്എഫ് ഫാറ്റ് ഫ്രാക്ഷന്‍ ക്വാണ്ടിഫിക്കേഷന്‍ തുടങ്ങിയ പുരോഗമന എഐ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിവര്‍, ബ്രെസ്റ്റ്, തൈറോയ്ഡ്, മസ്‌കുലോസ്‌കെലറ്റല്‍, വാസ്‌കുലര്‍, ഗൈനക്കോളജി, ഒബ്‌സ്‌ടെട്രിക്‌സ് തുടങ്ങി വിവിധ ഇമേജിങ് ആവശ്യങ്ങള്‍ക്കായി ഈ സിസ്റ്റം ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കാന്‍ ഫലങ്ങള്‍ നല്‍കുന്നു.
അള്‍ട്രാ എച്ച്ഡി ഒഎല്‍ഇഡി മോണിറ്ററും ശക്തമായ ജിപിയുവും ഉപയോഗിക്കുന്ന ആര്‍20 മികച്ച കാഴ്ചയും കൃത്യമായ ഡയഗ്‌നോസിസും ഉറപ്പാക്കുന്നു. കൂടാതെ, എര്‍ഗണോമിക് ഡിസൈന്‍, ലളിതമായ ടച്ച് ഇന്റര്‍ഫേസ്, ലഘുവായ ട്രാന്‍സ്ഡ്യൂസര്‍ കേബിള്‍ എന്നിവക്കൊപ്പം ഉപയോക്തൃ സൗകര്യവും ശ്രദ്ധിക്കുന്നു.
എഐ ആധാരമാക്കിയ ഉയര്‍ന്ന നിലവാരമുള്ള ഇമേജിംഗിലൂടെ ആരോഗ്യപരിപാലന രംഗത്ത് പുതുമകള്‍ സൃഷ്ടിക്കുമെന്ന സാംസങിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ആര്‍20യെന്ന് സാംസങ് ഇന്ത്യ എച്ച്എംഇ ബിസിനസ് മേധാവി അതന്ത്ര ദാസ് ഗുപ്ത പറഞ്ഞു.
