ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് (ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 മാഗ്നിറ്റ്യൂഡ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിര പോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നിവിടങ്ങളിൽ ‘വാച്ച് അലേർട്ട്’ (ജാഗ്രതാ നിർദേശം) നൽകിയിട്ടുണ്ട്. അതേസമയം, ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നുമാണ് ജിയോഫിസിക്സ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഭൂകമ്പപരമായി സജീവമായ പസഫിക് “റിംഗ് ഓഫ് ഫയർ” എന്നറിയപ്പെടുന്ന മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ പലപ്പോഴും വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്.
