Home » Top News » Kerala » വൻ തീപിടിത്തം;ഹോങ്കോങ്ങിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 13 പേർ മരിച്ചു
hongokns-680x450

ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിൽ ഉണ്ടായ അതിഭീകരമായ തീപിടിത്തത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി താമസക്കാർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായത്.

വാങ്ഫുക് കോംപ്ലക്‌സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലേക്ക് തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. സ്ഥിതി അതീവ ഗുരുതരമായതിനാൽ, തീപിടിത്തത്തെ ഏറ്റവും ഉയർന്ന ‘ലെവൽ 5’ അപകടമായി പരിഗണിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിൽ മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടുന്നുണ്ട്. 13 മരിച്ചവരിൽ 9 പേർ സംഭവസ്ഥലത്ത് വെച്ചും 3 പേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.