Home » Top News » Kerala » തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; പ്രചാരണം കൊഴുക്കുന്നു
vote_kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായതോടെ പ്രചാരണച്ചൂടിലേക്ക് കടന്ന് മുന്നണികൾ. ഡിസംബർ 9,11 നും കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വിമത സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വിമത ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്.

പ്രതിപക്ഷം ശബരിമല സ്വർണ്ണക്കൊള്ള വിവാദം ആളിക്കത്തിക്കുമ്പോൾ, വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ എൽഡിഎഫ്. മറുവശത്ത്, തിരുവനന്തപുരത്ത് ഉൾപ്പെടെ വലിയ മുന്നേറ്റം നടത്താമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പ്രചാരണം കൊടുമ്പിരികൊള്ളുമ്പോൾ മുന്നണികൾക്ക് കടുത്ത വെല്ലുവിളിയായി വിമത സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം വാർഡുകളിലാണ് വിമത ഭീഷണി നേരിടുന്നത്. ഉള്ളൂർ, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാർഡുകളിൽ എൽഡിഎഫിനെതിരെ വിമതരുണ്ട്. യുഡിഎഫിനാകട്ടെ പൗണ്ട് കടവ്, ഉള്ളൂർ, കഴക്കൂട്ടം, പുഞ്ചക്കരി, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് വിമത ശല്യം.

Leave a Reply

Your email address will not be published. Required fields are marked *