Home » Top News » Kerala » കോഴിക്കോട് മാമി തിരോധാന കേസ്; ലോക്കൽ പോലീസിന് ഗുരുതര വീഴ്ച, റിപ്പോർട്ട്
MISSING-MAMI-680x450

മാമി തിരോധാന കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. മാമിയെ കാണാതായ ദിവസത്തെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചില്ലെന്നും ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലും ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. നടക്കാവ് മുൻ എസ്.എച്ച്.ഒ ജിജീഷ്, എസ്.ഐ ബിനു മോഹൻ, സീനിയർ സി.പി.ഒമാരായ ശ്രീകാന്ത്, കെ.കെ ബിജു എന്നിവർക്കെതിരെയാണ് റിപ്പോർട്ട്.,

ഈ അന്വേഷണ റിപ്പോർട്ട് നിലവിൽ നർക്കോട്ടിക് എ.സി.പി. ഉത്തര മേഖല ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ അലംഭാവം കേസിൻ്റെ തുടർ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും. കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *