കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ സംവിധായകനുമായ വി.എം വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ഹർജി തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. “സെലിബ്രിറ്റിയായതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ല. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരേ നിയമമാണ് ഈ രാജ്യത്ത് ബാധകമാകുന്നത്. താങ്കൾ ഈ രാജ്യത്തെ പൗരനല്ലേ?” എന്നും ഹൈക്കോടതി വി.എം വിനുവിനോട് ചോദിച്ചു. പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
