Home » Top News » Kerala » ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ ഈ സ്ഥലങ്ങൾക്ക് അവധി
school-closed-680x450

പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളി ദർഗ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവത്തോട് അനുബന്ധിച്ച് നവംബർ 22-ന് തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ഉറൂസ് മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ആദ്യ ദിവസമായ നവംബർ 22-ന് അവധി നൽകാൻ സർക്കാരിൽ നിന്ന് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നു.

ഈ അവധി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾ എന്നിവയ്ക്ക് ഈ പ്രാദേശിക അവധി ബാധകമായിരിക്കില്ല എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *