Your Image Description Your Image Description

കഴക്കൂട്ടത്ത് നടന്ന നവ കേരള സദസിൽ പങ്കെടുക്കാത്തതിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.ഇന്ന് രാവിലെ പതിവുപോലെ ഓട്ടോ ഓടാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു രജനി. എന്നാൽ സിഐടിയു കൺവീനർ ഉൾപ്പെടെയുള്ളവർ രജനിയെ തടഞ്ഞു.

കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. പരാതിയുമായി മുന്നോട്ടുപോയാൽ ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് നാളെ മുതൽ ജോലിക്ക് കയറണ്ട എന്നും ഭീഷണിപ്പെടുത്തിയതായി രജനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *