Your Image Description Your Image Description

പാർലമെന്റ് അതിക്രമത്തിൽ അറസ്റ്റിലായ മഹേഷ് കുമാവതിന്റെ കസ്റ്റഡികാലാവധി ഡൽഹി മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു നീട്ടി. 15-ന് അറസ്റ്റിലായ മഹേഷ് കുമാവതിനെ കനത്തസുരക്ഷാസന്നാഹങ്ങളോടെയാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഒരാഴ്ചത്തെ പോലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. യു.എ.പി.എ. ചുമത്തിയ പ്രതിയെ പരമാവധി 30 ദിവസമാണ് പോലീസിന് കസ്റ്റഡിയിൽവെക്കാനാകുക.

പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതിയിരുന്ന ലളിത് ഝായെ മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തെ കസ്റ്റഡിയിൽവിട്ടിരുന്നു. അറസ്റ്റിലായവരെ മാനസികാരോഗ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ നീലംദേവിക്ക് അഭിഭാഷകനെ കാണാനും അനുമതിനൽകി.

Leave a Reply

Your email address will not be published. Required fields are marked *