മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരാണാസി. സിനിമയുടെ ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഗംഭീര പരിപാടിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റു താരങ്ങൾ മഹേഷ് ബാബുവിൽ നിന്ന് കണ്ടു പഠിക്കേണ്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് രാജമൗലി. സിനിമ സെറ്റിൽ എത്തി തിരിച്ച് ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന വരെ മഹേഷ് ബാബു മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് പറയുകയാണ് രാജമൗലി.
മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ നിന്നും നമുക്കെല്ലാവർക്കും ഒരു കാര്യം പഠിക്കാനുണ്ട്. എല്ലാവരും പഠിക്കേണ്ട ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോൾ മൊബൈൽ ഫോൺ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും, തിരികെ പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ നോക്കൂ’, രാജമൗലി പറഞ്ഞു. മഹേഷ് ബാബുവിനെ ആദ്യം ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും ആ ചിത്രം ഫോണിൽ വോൾപേപ്പർ ആക്കിയിരുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.
