Home » Top News » Kerala » തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും; പോലീസ് കേസെടുത്തു
police-1-680x450

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി നേതാക്കളെ ഉടൻ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിൻ്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുക.

ആനന്ദിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ഭാര്യയെയും അച്ഛനെയും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇവരിൽ നിന്ന് മൊഴിയെടുക്കും. നേതാക്കളുടെ പേര് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സാഹചര്യത്തിൽ, മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൂജപ്പുര പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *