Home » Top News » Kerala » ശബരിമല തീർത്ഥാടകർക്കായി കളക്ടർ ഇടപെട്ടു; കോട്ടയത്തെ ശബരിമല ഇടത്താവളങ്ങളിൽ ഭക്ഷണത്തിന് ഇനി അമിതവിലയില്ല
b2874582b7508f55318b26a7bbacbb4731c5146952bfc074e5658c323ef24b3e.0

ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലെയും തിരക്കേറിയ കേന്ദ്രങ്ങളിലെയും വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിശ്ചയിച്ചു. തീർത്ഥാടകർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ജില്ലയിലെ പ്രധാന ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്ക് നിജപ്പെടുത്തിയ നിരക്കുകൾ ബാധകമാണ്. കൂടാതെ, തീർത്ഥാടകർ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയുടെ പരിസരങ്ങളിലെ ഹോട്ടലുകൾക്കും റെയിൽവേ സ്റ്റേഷൻ കാന്റീനിനും ഈ വില ബാധകമായിരിക്കും.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് ശബരിമല തീർഥാടകർക്കും അവരോടൊപ്പം വരുന്നവർക്കും മാത്രമായി ഈ വില നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *