Your Image Description Your Image Description

പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ‘കാട്ടാക്കട ചന്ത’ ആധുനികമാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം ഇപ്പോഴും കടലാസിൽ. അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്. കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും പതിറ്റാണ്ടുകൾ പഴക്കമുള്ളതുമാണ് കാട്ടാക്കട ചന്ത.

പഞ്ചായത്തിന് ഏറ്റവുമേറെ വരുമാനം നൽകുന്ന ചന്തയെ അന്താരാഷ്ട്ര മാർക്കറ്റാക്കാൻ പദ്ധതി തയ്യാറാക്കിയതായി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ലോകബാങ്കിന്റെ സഹായമായ 53 ലക്ഷം രൂപയിൽ 40 ലക്ഷം വിനിയോഗിച്ച്‌ ഒരുവശത്തെ പഴയ സ്റ്റാളുകൾ ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിൽ നവീകരിച്ചു. 13 ലക്ഷം രൂപ പൊതുശൗചാലയത്തിനും ചെലവായി.4.5 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വികസനം പാതിവഴിയിലെത്തിനിൽപ്പാണ്. പൊതുശൗചാലയം പൂട്ടിയിട്ടിരിക്കുന്നു. വെള്ളവും വെളിച്ചവും നിലവാരമുള്ള കെട്ടിടങ്ങളുൾപ്പെടെ ഒരു ചന്തയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും അന്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *