വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പിനു കീഴിൽ മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെയും സൈറ്റ് വയനാടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിയായ ഗോത്രകിരണത്തിന്റെ രണ്ടാം ഘട്ടം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ സര്‍ക്കാര്‍ ജോലി ലഭിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ഘട്ട ഗോത്രകിരണം പരിശീലന പരിപാടിയിൽ പങ്കെടുത്ത് ജോലി ലഭിച്ച ഉദ്യോഗാർത്ഥികളെ പരിപാടിയിൽ ആദരിച്ചു.
പരിപാടിയിൽ ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വിജയികൾക്ക് ജില്ലാ കളക്ടർ ഉപഹാരവും പ്രശസ്തി പത്രവും നൽകി. സൈറ്റ് വയനാട് പ്രസിഡന്റ് ഡോ. ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ.ഷാജി, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ, ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ യു.കെ ജിതിൻ, സൈറ്റ് വയനാട് ഡയറക്ടർ ഫാദർ ജെൻസൻ, ദ്വാരക ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, ഡി.എൽ.എസ്.എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ അനീഷ് ചാക്കോ, ഡോ.ഷാജൻ നൊറോണ, അനുപമ അരവിന്ദ്, ദീപക് പി ദാസ്, പി.ആർ ജിനോഷ്, സജു ആന്റണി, വിഷ്ണുമായ സത്യൻ, എൻ.സി സജിത്ത്കുമാർ അച്ചൂരാനം, കെ.കെ.ബാബു, വി.കെ. സുരേഷ്, എം.കെ. മൻസൂർ അലി, ജോൺ ജോസ്, എം.ബി ഷഫീഖ്, പി.വിജേഷ് കുമാർ, കെ.എ ഉണ്ണികൃഷ്ണൻ, കെ ജോയി, കെ അനിൽ കുമാർ, പി.സി അനില എന്നിവർ പങ്കെടുത്തു.
