Home » Top News » kerala Max » പോസ്റ്റ് ഓഫീസ് ആർ.ഡി: നിക്ഷേപകർ സുരക്ഷിതത്വം ഉറപ്പാക്കണം
types-and-tax-benefits-of-post-office-tax-saving-scheme

പോസ്റ്റ് ഓഫീസ് ആർ.ഡി. നിക്ഷേപകർ തങ്ങളുടെ ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കി ലഘുസമ്പാദ്യ പദ്ധതിയിൽ നിക്ഷേപങ്ങൾ നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

അംഗീകൃത ഏജന്റുമാർ വഴിയോ നേരിട്ടോ പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്‌സ് കാർഡിൽ അത് രേഖപ്പെടുത്തി ഒപ്പ് വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വെച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ് ഇടപാടുമായി ബന്ധപ്പെട്ട ആധികാരിക രേഖ. എല്ലാ മാസവും തുക അടയ്ക്കുന്നതിന് മുൻപ്, പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വന്നിട്ടുണ്ടോയെന്ന് നിക്ഷേപകർ പരിശോധിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *