REDFORT-680x450.jpg

ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് പ്രകടനം ഡൽഹി പോലീസ് കേസെടുത്തു. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തിന് ചുക്കാൻ കാരണമായ കാറിൽ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡൽഹി പോലീസിന്റെ നിലവിലെ നിഗമനം. ഡൽഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡൽഹിയിലുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന്റെപശ്ചാത്തലത്തിൽ പ്രദാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സ്‌ഫോടനത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ചെയ്തു.

സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡൽഹി, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *