Your Image Description Your Image Description

ഇളങ്ങമംഗലം : ഇളങ്ങമംഗലം-കുളക്കട നമ്പിമൺ തൂക്കുപാലത്തിന്റെ നവീകരണ ജോലി പൂർത്തിയാകുന്നു.

അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷത്തോളമായി പാലം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വികസനഫണ്ടിൽനിന്ന് അനുവദിച്ച 54.28 ലക്ഷം രൂപയിലാണ് ഇപ്പോഴത്തെ പണി നടത്തുന്നത്. തുരുമ്പെടുത്ത കമ്പികളെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു. തടിപ്പലകകൾക്ക്‌ പകരം അലൂമിനിയം ഷീറ്റ് വെച്ചു. കുളക്കട കടവിൽനിന്ന് റോഡിലേക്കുള്ള നടപ്പാത പൂട്ടുകട്ട വിരിച്ച് കൈവരിയും സ്ഥാപിച്ചു. വശങ്ങളിൽ ഇരുമ്പ് കയറിനെ ബലപ്പെടുത്താൻ വേണ്ട കെട്ടുകളും പ്രധാന തൂണുകളിൽ ചെയ്യേണ്ട മിനുക്ക് പണികളും മാത്രമാണ് ബാക്കി

Leave a Reply

Your email address will not be published. Required fields are marked *