Your Image Description Your Image Description

തിരുവനന്തപുരം: മറിയക്കുട്ടിക്ക് അനുകൂലമായ കോടതിയുടെ പരാമർശത്തിൽ വിമർശനവുമായി മന്ത്രി രാധാകൃഷ്ണൻ. കോടതിക്കും, യുഡിഎഫിനും എതിരെയായിരുന്നു രാധാകൃഷ്ണൻ്റെ വിമർശനം. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വലിയ പെൻഷൻ കുടിശിക ഉണ്ടായിരുന്നുവെന്നും അന്ന് ഒരു കോടതിയും ഇടപ്പെട്ടില്ലെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.

യുഡിഎഫ് കാലത്തെ പെൻഷൻ കുടിശ്ശിക വിഷയത്തിൽ ഇടപ്പെട്ടത് പിന്നീട് വന്ന എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. പെൻഷൻ 600ൽ നിന്ന് 1000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് എൽഡിഎഫ് പറഞ്ഞു. അധികാരത്തില്‍ എത്തിയ എൽഡിഎഫ് സർക്കാർ പറഞ്ഞ വാഗ്ദാനം നടപ്പാക്കി. ഏതെങ്കിലും കോടതി പറഞ്ഞിട്ടാണോ എൽ ഡി എഫ് സർക്കാർ പെൻഷൻ കുടിശിക തീർത്തതെന്നും രാധാകൃഷ്ണൻ ചോദിച്ചു.

പെൻഷൻ തുക 600 ൽ നിന്ന് 1600 ആക്കി നൽകി. ഒരു കോടതിയുടെയും ഇടപെടൽ ഉണ്ടായിട്ടല്ല . ഈ സർക്കാർ കൊടുത്ത അത്ര പെൻഷൻ തുക വിതരണം ചെയ്തില്ലെന്നു പറയാൻ യു ഡി എഫ് ആർജവം കാണിക്കണം എന്നും മന്ത്രി പറഞ്ഞു. മറിയക്കുട്ടിയുടെ വിശ്വാസ്യത തകര്‍ക്കാനാവില്ലെന്നും മറിയക്കുട്ടിക്ക് സല്യൂട്ട് നല്‍കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. മറിയക്കുട്ടിയുടെ ആവശ്യത്തെ തിരസ്‌കരിക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ക്രിസ്മസ് കാലത്ത് കാശില്ലാത്ത മറിയക്കുട്ടിയുടെ അതിജീവനത്തിന് പ്രാര്‍ത്ഥിക്കാം. കോടതിക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

പെൻഷൻ കുടിശ്ശിക കിട്ടാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ കേസ് കോടതി പരിഗണിക്കവെ പെൻഷൻ നിയമപരമായ അവകാശമല്ല നയപരമായ തീരുമാനമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. 21 സാമൂഹിക ക്ഷേമ പെന്‍ഷനുകളുണ്ട്. അന്‍പത് ലക്ഷത്തോളം ഉപഭോക്താക്കളും. ഇവര്‍ക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 750 കോടി രൂപ വേണം. ഇത്രയും കുടിശ്ശിക ഒരുമിച്ച് നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. മൂന്ന് പെന്‍ഷനുകളുടെ അഞ്ച് മാസത്തെ വിഹിതം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയാല്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *