Your Image Description Your Image Description

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂർ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂർ 31, കാസർഗോഡ് 1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിൽ (ATELC) 3 അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെൽക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി 42 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായുള്ള തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വിഭാഗങ്ങൾ ആരംഭിക്കാനുള്ള തസ്തികകൾ സൃഷ്ടിച്ചത്.

കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജിലും ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോർജ് നിരവധി തവണ മെഡിക്കൽ കോളേജിലെത്തിയും അല്ലാതെയും ചർച്ചകൾ നടത്തി ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി. ഇതുകൂടാതെയാണ് തസ്തികകൾ സൃഷ്ടിക്കാൻ നടപടി സ്വീകരിച്ചത്.

കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യമായി എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, കോന്നി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി, കോട്ടയം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ റോഡിയേളജി, നിയോനറ്റോളജി, റുമറ്റോളജി, എറണാകുളം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി, ഇടുക്കി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, തൃശൂർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, കാർഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി, കോഴിക്കോട് മെഡിക്കൽ കോളേജിൽ റുമറ്റോളജി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി, കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലാണ് അതത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തസ്തികകൾ സൃഷ്ടിക്കുന്നത്.

കാസർഗോഡ് മെഡിക്കൽ കോളേജിൽ ആദ്യമായി പ്രിൻസിപ്പലിനെ നിയമിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ആദ്യമായി പ്രിൻസിപ്പൽ1, പ്രൊഫസർ 1, അസി. പ്രൊഫസർ 1 എന്നിവയും അക്കൗണ്ട് ഓഫീസർ, സീനിയർ ക്ലർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *