Your Image Description Your Image Description

 

തിരുവനന്തപുരം, ഡിസംബർ 21, 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് സർക്കാർ സ്‌കൂളുകളില്‍ ഐ ടി ലാബുകൾ സജ്ജീകരിച്ചു.  സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ  വികസിപ്പിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി നടത്തുന്ന ‘അഡോപ്റ്റ് എ സ്‌കൂള്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ഉദ്യമം.

പേരൂർക്കട ജി.ജി.എച്ച്.എസിലെ അപ്പർ പ്രൈമറി വിഭാഗം; ജി വി എച്ഛ് എസ് എസ് കല്ലറ; ജി യു പി എസ് കുറവൻകോണം; എസ് എൻ വി ജി എച്ഛ് എസ് എസ് കടയ്ക്കാവൂർ; സെയിൻറ്റ് ആൻ്റണി യു പി സ്കൂൾ കഴക്കൂട്ടം; എന്നീ സർക്കാർ വിദ്യാലയങ്ങൾക്കാണ് യു എസ് ടി യുടെ ഈ സംരഭം പ്രയോജനകരമായത്. കമ്പ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിനായി പേരൂര്‍ക്കട ജി.ജി.എച്ച്.എസ്.എസിന് 10 ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും, കല്ലറ ജി.വി.എച്ച്.എസ്.എസിന് 10 ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും 10 കമ്പ്യൂട്ടര്‍ ടേബിളുകളും ഒരു പ്രോജക്ടറും സ്‌ക്രീനും യു.എസ്.ടി നല്‍കി.  കുറവന്‍കോണം ജിയുപിഎസിന് എട്ട് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും ഒരു പ്രൊജക്ടര്‍ സ്‌ക്രീനും,  കടയ്ക്കാവൂര്‍ എസ്.എന്‍.വി.ജി.എച്ച്.എസ്.എസിന് ആറ് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും  കൈമാറി. കഴക്കൂട്ടം സെന്റ് ആന്റണി യു.പി സ്‌കൂളില്‍ ഐ ടി ലാബിലേക്ക് വേണ്ട മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും വാങ്ങിക്കൊടുത്തു.

“ആഗോളതലത്തിൽ വിവര സാങ്കേതിക വിദ്യ സാധ്യമാക്കുന്ന പരിവർത്തനങ്ങൾ കണക്കിലെടുത്ത്, ഇവിടത്തെ സർക്കാർ  സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഐ ടി രംഗത്തെ വിപ്ലവത്തിന്റെ ഭാഗമാവണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കുന്നതിനായി സഹായമേകുക വഴി കുഞ്ഞു മനസ്സുകളെയും വിവര സാങ്കേതിക വിദ്യയുടെ ലോകത്തേയ്ക്ക് ആനയിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി പ്രകാരം കേരളത്തിന്റെ തലസ്ഥാന ജില്ലയിലെ ഗ്രാമ, നഗര പരിധികളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ ലാബുകൾ സജീകരിക്കുന്നതിനു വേണ്ട സഹായങ്ങൾ യു എസ് ടി നൽകി വരികയാണ്,” യു എസ് ടി യുടെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ് പറഞ്ഞു.

ഐ ടി ലാബുകള്‍ സ്ഥാപിക്കുന്നതും കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതും മികച്ച രീതിയില്‍ അവ സജ്ജീകരിക്കുന്നതും വിനീത് മോഹനന്‍, ലക്ഷ്മി സരള കുമാരി, നന്ദ് സുന്ദരം, ഷൈന്‍ അബ്ദുള്‍ റഷീദ്, സിനു സാം, ലക്ഷ്മി മേനോന്‍ തുടങ്ങിയ യുഎസ് ടി ജീവനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *