Home » Blog » Top News » ‘ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ ക്യാമ്പയിൻ 30ന്
3G17pgMvc0PAhtxYB2Gz

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിലെ ഒന്നരലക്ഷം വിദ്യാർഥികൾ തങ്ങളുടെ വീട്ടുപരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ‘ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് തൈകൾ നടക്കുന്നത്. ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് നടക്കും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

വേനൽക്കാലത്ത് വൃക്ഷത്തൈകൾ നട്ടു വളർത്തുന്നത് പ്രായോഗികമല്ലെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ടാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുക്കളയിലെ ഉപയോഗശേഷമുള്ള വെള്ളം ഉപയോഗിക്കാനും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള ‘തുള്ളിനന’ രീതി അവലംബിക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകും.

ജനുവരി 30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി ചേർന്ന് ഗാന്ധി അനുസ്മരണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കുട്ടികൾക്ക് ‘ഹരിത പ്രതിജ്ഞ’ ചൊല്ലിക്കൊടുക്കും. തുടർന്ന് കുട്ടികൾക്ക് തൈ വിതരണം നടത്തും. സാമൂഹ്യ വനവൽക്കരണ വകുപ്പിന്റെ പനക്കച്ചിറ പെരുന്ന നഴ്സറികളിൽ തയ്യാറാക്കിയിട്ടുള്ള തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്.