Home » Blog » Top News » മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചാലക്കുടിയിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഡിജിറ്റൽ പഠനസംവിധാനം
images (63)

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഇനി മുതൽ ഡിജിറ്റൽ ഇന്ററാക്ടിവ് പാനൽ (ടി വി) സൗകര്യവും.

കാനറ ബാങ്ക് സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ ഡിജിറ്റൽ ഇന്ററാക്ടിവ് പാനൽ സ്ഥാപിച്ചത്. ഡിജിറ്റൽ ഇന്ററാക്ടിവ് പാനലിൻ്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. കാനറ ബാങ്ക് തൃശൂർ റീജിയണൽ മാനേജർ പിയുഷ് ബാബാസാഹേബ് കട്കർ, തൃശൂർ ലീഡ് ബാങ്ക് മാനേജർ ഇ കെ അജയ്, ജില്ലാ പട്ടികവർഗ വകുപ്പ് മേധാവി ശശി, സ്കൂൾ പ്രിൻസിപ്പൽ ആർ രാഗിണി, ഹെഡ്മാസ്റ്റർ കെ. ബി ബെന്നി, സൂപ്രണ്ട് മൃദുല എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംസ്ഥാന, ജില്ലാ തല കല കായിക മത്സര വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനദാനം നിർവഹിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾ വിവിധ പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിച്ചു.