Home » Blog » Top News » അനര്‍ഹ മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം: ഭക്ഷ്യ കമ്മീഷന്‍
images (45)

മുന്‍ഗണന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിട്ടുള്ളവര്‍ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി തരം മാറ്റണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി. രമേശന്‍ അറിയിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതയുള്ള ആളുകള്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കണം.ഫീല്‍ഡുതല പരിശോധനകളിലൂടെ അനര്‍ഹ കാര്‍ഡുകള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സപ്ലൈ ഓഫീസര്‍ എ. സജാദ്, സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.