Home » Blog » Kerala » ജോർജുകുട്ടി ഉടൻ എത്തും; ദൃശ്യം 3 ഡബ്ബിങ് പൂർത്തിയായി
Czxc

ന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ ആവേശകരമായ അപ്ഡേറ്റുകൾ പുറത്ത്. ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല” എന്ന ജോർജുകുട്ടിയുടെ വാക്കുകളോടെയുള്ള പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമയുടെ ഡബ്ബിങ് പൂർത്തിയായ വിവരം നടി ശാന്തി മായാദേവി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “ജോർജുകുട്ടിയുടെ ലോകത്തിനുള്ളിൽ” എന്ന കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതോടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണെന്ന് ഉറപ്പായി. ഒന്നാം ഭാഗത്തിന്റെ ശൈലിയിലായിരിക്കും മൂന്നാം ഭാഗമെന്നും എന്നാൽ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വൈകാരികമായ കഥയായിരിക്കും ഇതെന്നും സംവിധായകൻ ജിത്തു ജോസഫ് സൂചിപ്പിച്ചു.

അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസും നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ‘ദൃശ്യം 3’ ഒക്ടോബറിലായിരിക്കും പുറത്തിറങ്ങുക. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയത് നേരത്തെ വാർത്തയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ, സിദ്ദിഖ് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്