Home » Blog » Business » കുടുംബശ്രീ മിഷൻ കാർഷിക സംരംഭകത്വ മേഖലയിൽ പുതിയ ചരിത്രം കുറിക്കുന്നു.
images (1)

കേരളത്തിന്റെ സ്വാഭാവിക ശക്തിയും സാങ്കേതിക കഴിവുകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായ പ്രോഗ്രാം 17/01/2026 ശനിയാഴ്ച നെടുമ്പാശ്ശേരി ഫ്ലോറ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഉദ്ഘാടനം ബഹു.തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിക്കുകയാണ്.

 

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിദത്തമായ ഗുണമേന്മയും സംയോജിപ്പിക്കുന്ന 30 ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കെ-ഇനം എന്ന പേരിൽ വിപണിയിൽ ഇറക്കുകയാണ്.

നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും ഉൽപ്പാദനത്തിലും വിപണനത്തിലും സാങ്കേതിക നവീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേരള ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ കെ-ടാപ്പ് 2.0 യും പരിപാടിയിൽ അവതരിപ്പിക്കും.

അതിനോടൊപ്പം തന്നെ പരമ്പരാഗത ഗോത്ര അറിവിനെ പൂർണ്ണമായും പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ച് ആധുനിക ഡിസൈനുകളുമായി സമന്വയിപ്പിക്കുന്ന, തദ്ദേശീയരുടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡായ ട്രിബാൻഡ് മറ്റൊരു പ്രധാന ആകർഷണമാണ്.

കൂടാതെ, തിരഞ്ഞെടുത്ത മുൻനിര ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കുടുംബശ്രീ ഗിഫ്റ്റ് ബോക്സുകൾ അവതരിപ്പിക്കുന്നതിനൊപ്പം ‘യുക്തി’ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് ശൃംഖല ആരംഭിക്കും