ഇന്റർനെറ്റ് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ, 2025-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടു. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) തന്നെയാണ് ട്രെൻഡിംഗ് സെർച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗൂഗിളിന്റെ ജനപ്രിയ എ.ഐ. ടൂളായ ഗൂഗിൾ ജെമിനിയാണ് സെർച്ചിൽ രണ്ടാം സ്ഥാനത്തെത്തി ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ വിഷയമായത്.
ഓവറോൾ സെർച്ച് വിഭാഗത്തിൽ മുന്നിലെത്തിയ 10 ട്രെൻഡിംഗ് ടോപ്പിക്കുകൾ കൂടാതെ, കായികം, സിനിമ, എ.ഐ., വ്യക്തികൾ, വനിതകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സെർച്ച് വിവരങ്ങളും ഗൂഗിൾ ഇന്ത്യ പ്രസിദ്ധീകരിച്ചു. ഏറ്റവുമധികം തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ മലയാളി ക്രിക്കറ്റർമാരായ കരുൺ നായർക്ക് എട്ടാം സ്ഥാനവും വിഗ്നേഷ് പൂത്തൂരിന് പത്താം സ്ഥാനവുമുണ്ട്. കൂടാതെ, ഏറ്റവും ട്രെൻഡിംഗായ സിനിമകളിൽ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ആറാം സ്ഥാനത്തെത്തി.
പേര്‍ സെര്‍ച്ച് ചെയ്‌ത 10 വിഷയങ്ങള്‍
- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
- ഗൂഗിള്‍ ജെമിനി
- ഏഷ്യാ കപ്പ്
- ഐസിസി ചാമ്പ്യന്‍സ് ട്രോഫി
- പ്രോ കബഡി ലീഗ്
- മഹാകുംഭമേള
- വനിതാ ലോകകപ്പ്
- ഗ്രോക്ക്
- സയ്യാര
- ധര്‍മ്മേന്ദ്ര
