Home » Blog » Top News » സ്ഥാനാര്‍ത്ഥികളും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിലായി തുടങ്ങി കമ്മീഷനിങ് ഇന്നും (ഡിസംബര്‍ ആറിനും) തുടരും
evm

സ്ഥാനാര്‍ത്ഥികളും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിലായി തുടങ്ങി. സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ 10ന് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പിന് കൊണ്ടുപോകുന്നതിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇവി.എം കമ്മീഷനിങ് നടത്തി. ഇന്നും (ഡിസംബര്‍ ആറിനും) കമ്മീഷനിങ് തുടരും. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ചേര്‍ക്കുന്ന പ്രവര്‍ത്തനമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. കമ്മീഷനിങ് സമയത്ത് ഇ.വി.എം മോക് പോള്‍ നടത്തി. അത് പ്രത്യേകമായി രേഖപ്പെടുത്തി. വരണാധികാരികളുടെ നേതൃത്വത്തിൽ ആണ് കമ്മീഷനിങ് നടക്കുന്നത്. കമ്മീഷനിങ് പൂര്‍ത്തിയായ ഇ.വി.എം മെഷീനുകള്‍ ഡിസംബര്‍ 10ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണത്തിന്റെ ചെയ്യുന്നതിനായി മാത്രമേ തുറക്കുകയുള്ളൂ. ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കും.

 

 

 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, കാസര്‍കോട് ജില്ലാപഞ്ചായത്ത്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, കാസര്‍കോട് നഗരസഭ, എന്നിവ കാസര്‍കോട് ഗവ.കോളേജിലും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, പരപ്പ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും പരപ്പ ജി.എച്ച്.എസ്.എസിലും കാഞ്ഞങ്ങാട് നഗരസഭ ഹോസ്ദുര്‍ഗ്ഗ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും നീലേശ്വരം നഗരസഭ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഇ.വി.എം കമ്മീഷനിങ് നടന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും ബി.എ.ആര്‍ എച്ച്.എസ്.എസ് ബോവിക്കാനത്തും, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും പടന്നക്കാട് നെഹ്രു കോളേജിലും കമ്മീഷനിങ് ഇന്ന് (ഡിസംബര്‍ ആറിന് ) നടക്കും.