Home » Top News » Kerala » സിപിഎം പോളിറ്റ് ബ്യൂറോ യോഗം നവംബർ 13ന്: ശബരിമല സ്വർണ്ണക്കടത്ത് കേസ്, പി എം ശ്രീ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ വിഷയമാകും
cpm_flag.jpg

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ നവംബർ 13 ന് ആരംഭിക്കും. കേരളത്തിലെ വരാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുമായി നിലനിന്ന തർക്കത്തിന് ശേഷം ആദ്യമായാണ് പിബി യോഗം ചേരുന്നത്.

ഈ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി നേരിട്ട് ഇടപെട്ട് തർക്കം പരിഹരിച്ചിരുന്നു. ഈ സാഹചര്യം യോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും പോളിറ്റ് ബ്യൂറോയുടെ പരിഗണനയിൽ വരും

Leave a Reply

Your email address will not be published. Required fields are marked *