Home » Blog » Kerala » സംവിധായകൻ ഇല്ലാതെ സിനിമയോ? ആശയെ കുഴപ്പത്തിലായി ആരാധകർ
oru-dhurooha-sahacharyathil

ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും നിർമ്മിച്ച് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. സിനിമയുടെ രണ്ട് പോസ്റ്ററുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോസ്റ്ററിൽ നിന്നും സംവിധായകന്റെ പേര് നീക്കം ചെയ്തതോടെയാണ് പ്രേക്ഷകർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തത്.ആദ്യ പുറത്തുവന്ന പോസ്റ്ററിൽ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പേര് ഇല്ലായിരുന്നു. തൊട്ടുപിന്നാലെ എത്തിയ പോസ്റ്ററിൽ സംവിധാനത്തിന് പകരം കൺസെപ്റ്റ് എന്നായിരുന്നു രതീഷിന്റെ പേരിന് മുകളിലായി കൊടുത്തിരുന്നത്. ചിത്രത്തിൽ നിന്ന് രതീഷ് ബാലകൃഷ്ണനെ പുറത്താക്കിയോ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ഈ കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് സംവിധായകൻ ഇല്ലേ എന്നും പലരും കുറിക്കുന്നുണ്ട്. സംവിധായകന്റെ പേര് ഒഴിവാക്കി പോസ്റ്റർ പുറത്തിറക്കിയതിന്റെ കാരണം എന്താണെന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 2022ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.സംവിധായകന്റെ പേര് ഒഴിവാക്കിയത് സിനിമയുടെ മാർക്കറ്റിങ് തന്ത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.