Home » Blog » Kerala » ഷെയ്ൻ ചിത്രം ബൾട്ടി ഒടിടിയിലേക്ക്
MV5BOGJkNWMwNGEtOTc2Mi00MjY4LWFkNTQtMDc2Y2QyZjlhODkyXkEyXkFqcGc@._V1_

ആര്‍ഡിഎക്സിന് ശേഷം ഷെയ്ന്‍ അഭിനയിക്കുന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ബൾടി. ഷെയ്ന്‍ നിഗത്തിന്‍റെ കരിയറിലെ 25-ാം ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്‍സ് ആക്ഷന്‍ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ബള്‍ട്ടിയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ബള്‍ട്ടി ഒടിടിയില്‍ എത്തുക. ജനുവരി ഒമ്പത് മുതലാണ് ബള്‍ട്ടി ഒടിടിയില്‍ സ്‍ട്രീം ചെയ്യുക. ഒടിടിയില്‍ ബള്‍ട്ടി ക്ലിക്കാകും എന്നാണ് ഷെയ്‍ൻ നിഗത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ്. ഷെയിൻ നിഗത്തിനു പുറമെ വിവിധ മേഖലകളിൽ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. സൈക്കോ ബട്ടർഫ്‌ളൈ സോഡാ ബാബു എന്ന കഥാപാത്രമായി സംവിധായകൻ അൽഫോൻസ് പുത്രൻ എത്തുമ്പോൾ ഭൈരവനായി എത്തുന്നത് തമിഴിലെ പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ സെൽവരാഘവനാണ്. സാനി കായിദത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ സെൽവരാഘവൻ ആദ്യമായി മലയാളത്തിൽ എത്തുമ്പോൾ അതിലും മികച്ച പ്രകടനം ഉറപ്പു നൽകുന്ന വേഷമാണ് ലഭിച്ചിരിക്കുന്നത്.