Home » Top News » Kerala » ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു: വിമർശനവുമായി എം.എം. ഹസൻ
KANGANA-168.jpg

മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു” എന്ന് പറഞ്ഞ ഹസൻ, നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിൽ എത്തിയതെന്ന് ചൂണ്ടിക്കാട്ടി. വർക്കിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നുകൊണ്ട് തന്നെ നെഹ്റു കുടുംബത്തെ അവഹേളിച്ചത് മിനിമം മര്യാദയില്ലായ്മയാണ് എന്നും, രാജി വച്ച ശേഷമായിരുന്നു ഇത് പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കൂടാതെ, അദ്വാനിയെ പുകഴ്ത്തുന്നതിനായി കോൺഗ്രസ് നേതാക്കളെ താഴ്ത്തിക്കെട്ടി സംസാരിച്ചെന്നും, രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഒരു തുള്ളി വിയർപ്പുപോലും പൊഴിക്കാത്ത വ്യക്തിയാണ് തരൂർ എന്നും ഹസൻ ആരോപിച്ചു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *