ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നവംബർ 25-ന് പരിഗണിക്കും. ഇരുവരും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്.
അതേസമയം, കേസിലെ മറ്റൊരു പ്രധാന പ്രതിയായ എ. പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നൽകിയ അപേക്ഷ കോടതി നവംബർ 25-ന് ആണ് പരിഗണിക്കുക.
