Home » Blog » Kerala » ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു
sabarimala-share-image

ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു. നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ. രാത്രി പത്ത് മണി വരെ മലചവിട്ടിയത് 101460 ഭക്തർ. പമ്പയിലും, ശരണപാതയിലും കടുത്ത നിയന്ത്രണങ്ങൾ. പലയിടത്തും മണിക്കൂറുകളായി തീർത്ഥാടകരെ തടഞ്ഞ് നിർത്തിയിരിക്കുന്നു. പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ല. ഭക്ഷണവും, കുടിവെള്ളവും ലഭിക്കാതെ തീർത്ഥാടകർ വലയുന്നു.

ദർശനം പൂർത്തിയാക്കാൻ മണിക്കൂറുകൾ. ദർശനം നടത്താനാവാതെ ചില തീർത്ഥാടകർ പമ്പയിൽ നിന്നും മടങ്ങുന്നു.