Home » Blog » Kerala » വ്യത്യസ്ത ഗെറ്റപ്പുകളിൽ വിജയ്; ആവേശം കൊള്ളിച്ച് ജനനായകൻ ട്രെയിലർ
jananayagantrailer-1767446933

ദളപതി വിജയിയുടെ അഭിനയ ജീവിത്തിലെ അവസാന ചിത്രമായ ‘ജനനായകന്റെ’ ട്രെയിലർ പുറത്ത്. വ്യത്യസ്ത ഗെറ്റപ്പുകളിൽ വിജയ് സ്ക്രീനിലെത്തുന്നുണ്ട്. മാസിനും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രം തിയറ്ററുകൾ ഇളക്കിമറിക്കുമെന്ന സൂചനയാണ് നൽകുന്നത്.

മലയാളികളുടെ പ്രിയതാരം മമിത ബൈജു ചിത്രത്തിൽ വിജയിയുടെ മകളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാമൂഹിക ഉത്തരവാദിത്തവും ജനകീയ വികാരങ്ങളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ ആഗോളതലത്തിൽ ടിക്കറ്റ് ബുക്കിംഗിലും വലിയ കുതിപ്പാണ് ദൃശ്യമാകുന്നത്.

ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അണൽ അരശ് ആക്ഷൻ രംഗങ്ങളും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. തന്റെ പ്രിയതാരത്തിന്റെ അവസാന ചിത്രം വെള്ളിത്തിരയിൽ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിജയ് ആരാധകർ.