Home » Blog » Top News » വിദേശമദ്യം ഒളിപ്പിച്ചുകടത്തിയ കേസ്: ഒളിവില്‍ പോയ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി  
images (60)

വീട്ടിലും കാറിലുമായി തമിഴ്‌നാട് വിദേശമദ്യം ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. ഗോപാലപുരം മൂങ്കില്‍മടകളം സ്വദേശി ഗുണശേഖരന്‍ (48) ആണ് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ജനുവരി 17-ന് പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വന്‍ മദ്യശേഖരം പൊലീസ് കണ്ടെടുത്തത്. വീടിനോട് ചേര്‍ന്നുള്ള ബാത്‌റൂമിലും മുറ്റത്ത് നിര്‍ത്തിയിരുന്ന ഹോണ്ട അമേസ് കാറിലുമായി സൂക്ഷിച്ചിരുന്ന 180 മില്ലിയുടെ 661 കുപ്പി (ഏകദേശം 118 ലിറ്റര്‍) തമിഴ്‌നാട് വിദേശമദ്യമാണ് പിടിച്ചെടുത്തത്.

റെയ്ഡ് സമയത്ത് കടന്നുകളഞ്ഞ ഗുണശേഖരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പിടികൂടാന്‍ പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് പ്രതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്. കൊഴിഞ്ഞാമ്പാറ പൊലീസ് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.