Home » Blog » Kerala » വവ്വാൽ സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്
vavvaal

ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട അണിയറ പ്രവർത്തകർ. രൗദ്രം എന്ന ഭാവത്തിന് മുഖത്ത് പ്രതിധ്വനിക്കുന്ന ആളുടെ വികാരത്തിന്റെ ആഴം അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും. വവ്വാൽ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നപ്പോൾ കാണുന്നത് മകരന്ദ് ദേശ്പാണ്ഡെയുടെ രൗദ്രത്തിന്റെ അതിതീവ്രമായ ഭാവമാണ്. ബോളിവുഡിൽ നിന്നും ഒരു ആക്ടർ എന്തിനാണ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് ഈ ഒറ്റ പോസ്റ്ററിൽ നിന്നും തന്നെ വ്യക്തം.നരസിംഹ മൂപ്പൻ എന്നാണ് മകരന്ദ് ദേശ്പാണ്ഡേയുടെ കഥാപാത്രത്തിന്റെ പേര്. വവ്വാലിലെ ആദ്യ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.

ചിത്രത്തിൽ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ് , ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി , സുധി കോപ്പ , ദിനേശ് ആലപ്പി, പ്രവീൺ ടി ജെ , മെറിൻ ജോസ്, ഗോകുലൻ, മൻരാജ്, ജോജി കെ ജോൺ, ഷഫീഖ് , ജയശങ്കർ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്നൂ .