Home » Top News » Kerala » വന്നത് 1000മെസ്സേജുകൾ ഒടുവിൽ ഞാൻ ഏകാഗ്രത കിട്ടാനായി വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു:
jameema-680x450

നിതാ ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പികളിൽ ഒരാളായ ജെമീമ റോഡ്രിഗസിനെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പെട്ടെന്ന് മറക്കാനാവില്ല. സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ താരം നേടിയ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് കലാശപ്പോരിലേക്കുള്ള വഴി തുറന്നത്.

സെമിയിൽ ഓസീസിനെതിരെ 134 പന്തിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 127 റൺസെടുത്ത ജെമീമ ഇന്ത്യക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന താരത്തിന്റെ ഉഗ്രൻ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ഇന്നിങ്സ്. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും ഇന്ത്യ കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

ഇപ്പോഴിതാ, സെമി ഫൈനൽ ഇന്നിങ്സിന് ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജെമീമ. “സെമി ഫൈനലിലെ ആ ഇന്നിങ്സിന് ശേഷം, എന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മെസ്സേജുകളും കൊണ്ട് ഫോൺ നിറഞ്ഞു. എനിക്ക് 1000-ൽ അധികം വാട്സ്ആപ്പ് സന്ദേശങ്ങൾ വന്നിരുന്നു. ഒടുവിൽ ഞാൻ ഏകാഗ്രത കിട്ടാനായി വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു,” ജെമീമ പറഞ്ഞു.

“ആളുകൾ എനിക്ക് സന്ദേശമയക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്ക് ഫൈനലിനായി തയ്യാറെടുക്കണമായിരുന്നു. അതുകൊണ്ട്, ഫൈനൽ കഴിയുന്നത് വരെ ഞാൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല. ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. ലോകകപ്പിന് ശേഷമാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ സജീവമായതെന്നും” ജെമീമ കൂട്ടിച്ചേർത്തു.