Home » Blog » Kerala » വന്ദേ മാതരത്തിന്റെ 150-ാം വാർഷികം: ലോക്‌സഭയിൽ ഇന്ന് പ്രത്യേക ചർച്ച; പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും
bengal-cpim-34

ന്ദേ മാതരത്തിന്റെ 150-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് ലോക്‌സഭയിൽ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. കൂടാതെ, ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ചും സഭയിൽ ചർച്ച നടക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് പ്രതിപക്ഷം ഇന്ന് സഭയിൽ ആയുധമാക്കാൻ സാധ്യതയുണ്ട്.

ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് തുടരുന്ന ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി, കൊല്ലത്ത് ദേശീയപാത തകർന്നതുൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ലോക്‌സഭയിലെ ഈ പ്രത്യേക ചർച്ചകളും പ്രധാനമന്ത്രിയുടെ പങ്കാളിത്തവും ഇന്നത്തെ പാർലമെന്റ് നടപടികളെ കൂടുതൽ ശ്രദ്ധേയമാക്കും.