Home » Top News » Top News » വനിതാരത്‌ന’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  
images - 2025-11-18T192756.312

സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി നല്‍കി വരുന്ന ‘വനിതാരത്‌ന’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക രംഗം, കലാരംഗം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ച വനിതകള്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ ജീവിച്ചിരിക്കുന്ന വ്യക്തിയായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരായിരിക്കണം. ഡിസംബര്‍ 15നകം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭ്യമാക്കണം. വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. അപേക്ഷ ഫോമുകളുംവിശദവിവരങ്ങളും ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പോസ്റ്റ്, കാസര്‍ഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫിസില്‍ ലഭ്യമാണ്. അപേക്ഷകള്‍ wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *