കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ റിപ്പബ്ലിക് ദിന റിബേറ്റ് മേള ഇന്ന് (ജനുവരി 22) മുതല്‍ ജനുവരി 26 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ റിബേറ്റ് ലഭിക്കും. ബോര്‍ഡിന്റെ കീഴിലെ ജില്ലയിലെ എല്ലാ ഖാദി ഷോറൂമുകളിലും ഗ്രാമശില്‍പ്പകളിലും പ്രത്യേക മേള നടത്തും. മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്നകിടക്കകള്‍, തേന്‍ മറ്റു ഗ്രാമ വ്യവസായ ഉല്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2534392.
